Hero Image

ഈച്ച ശല്യത്തിന് മൂന്ന് ദിവസം കൊണ്ട് ഒരു 'ക്ലീന്' പരിഹാരം, ഇതൊന്ന് പരീക്ഷിക്കാം

വീടും പരിസരവും എത്ര തന്നെ ക്ലീന്‍ ആക്കിയാലും വീട്ടിലെ ഈച്ചകളെ മുഴുവനായും ഓടിക്കാന്‍ വളരെ കഷ്ടപ്പെടേണ്ടി വരും. വിപണിയില്‍ നിന്നും ലഭിക്കുന്ന ലിക്വഡുകള്‍ പോലും ചിലപ്പോള്‍ ഈ കാര്യത്തില്‍ തോറ്റുപോയെന്നിരിക്കാം.

പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ചിലപ്പോള്‍ ഈച്ചകള്‍ വീടിനുള്ളില്‍ കാണപ്പെടാം. എന്തെല്ലാം പൊടികൈകള്‍ പരീക്ഷിച്ചാലും പലപ്പോഴും അവയെ ഓടിക്കാല്‍ സാധിക്കാതെ വന്നേക്കാം.

അടുക്കളയിലും വീടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലായിരിക്കും കൂടുതലായും ഈച്ചകളെ കാണാന്‍ സാധിക്കുന്നത്. ചിലപ്പോള്‍ വീട്ടില്‍ എന്തെങ്കിലും ആഘോഷങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ ഈച്ച കൂടുതലായി വരികയും അതു മൂലം വീട്ടുകാരുടെ ഹൈജീനെ കുറിച്ച തന്നെ സംശയം ഉണ്ടായേക്കാം.

ഈച്ചകള്‍ ഭക്ഷണ സാധനങ്ങളില്‍ വന്നിരുന്നാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഈച്ചകള്‍ വന്നിരിക്കുന്ന ഭക്ഷണം കഴിക്കുന്നതും പ്രശ്നം തന്നെയാണ്. ഈച്ചകളെ പൂര്‍ണമായി ഒഴിവാക്കാന്‍ പലവിധത്തിലുളള പ്രതിവിധികള്‍ പരീക്ഷിച്ച് തളര്‍ന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി അധികം മുതല്‍മുടക്കില്ലാതെ യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാക്കാത്ത വിധത്തില്‍ വീടുകളിലെ ഈച്ചശല്യം പരിഹരിക്കാവുന്ന ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.

ആദ്യം അരലിറ്ററിന്റെ ഒഴിഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിയെടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെളളവും വിനാഗിരിയും എടുക്കുക. ശേഷം കുപ്പിയിലേക്ക് ഫില്ലറുപയോഗിച്ച് പത്ത് മില്ലി ലിറ്റര്‍ ക്ലൗ ഓയില്‍ (ഗ്രാമ്പുവിന്റെ എസെന്‍സ്) ചേര്‍ക്കുക. അവയെ നന്നായി യോജിപ്പിച്ചതിനു ശേഷം രണ്ട് ചെറുനാരങ്ങയുടെ നീരും ചേര്‍ക്കുക. അവയെ വീണ്ടും നന്നായി യോജിപ്പിക്കാന്‍ മറക്കണ്ട. ഇങ്ങനെ തയ്യാറാക്കിയ ലിക്വിഡ് ഈച്ചശല്യം കൂടുതല്‍ അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ദിവസം മൂന്ന് തവണയായി സ്പ്രേ ചെയ്താല്‍ മതി. ഇത്തരത്തില്‍ മൂന്ന് ദിവസം ചെയ്താല്‍ അനായാസം വീട്ടില്‍ നിന്നും പൂര്‍ണമായും ഈച്ചയെ തുരത്താവുന്നതാണ്.

READ ON APP